നെടുമ്പാശേരിയില്‍ 30 നക്ഷത്ര ആമകളും 65കിലോ മയില്‍പ്പീലിയും പിടികൂടി

Webdunia
ബുധന്‍, 22 ഏപ്രില്‍ 2015 (17:12 IST)
മലേഷ്യയിലേക്ക് നക്ഷത്ര ആമകളേയും മയില്‍പ്പീലിയും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി രവീന്ദ്രനാഥ്, തമിഴ്‌നാട്‌ സ്വദേശിയായ ശെല്‍വരാജ്‌ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 65കിലോ മയില്‍പ്പീലിയും 30നക്ഷത്ര ആമകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ്‌ വിഭാഗം കസ്റ്റഡിയില്‍ എടുത്തു. 
 
രാത്രി 12.05നു കൊച്ചിയില്‍നിന്ന്‌ ക്വാലാലംപൂരിലേക്ക് പോകുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്119 വിമാനത്തിലെ യാത്രക്കാരനായ രവീന്ദ്രനാഥ് ആണു 65കിലോ മയില്‍പ്പീലി കടത്താന്‍ ശ്രമിച്ചത്‌. ചെക്കിംഗ് ബാഗുകളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ക്വാലാലംപൂര്‍ പോകുന്ന മറ്റൊരു വിമാനത്തിലാണ് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ചത്. നക്ഷത്ര ആമകള്‍ക്ക് വന്‍ മൂല്യമാണ് ഇവക്ക് മലേഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഉള്ളത്.