എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് സംസ്ഥാന സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ കാര്യത്തെ നിസാരവല്‍ക്കരിച്ച് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് വലിയ കാര്യമായി കാണേണ്ടതില്ല. നേരത്തെയും ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫലത്തിലുണ്ടായ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത് വന്നു. നങ്ങളുമായി നേരിട്ടിട്ട് ഇടപഴകുന്ന വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ജാഗ്രത കാട്ടണം. അല്ലെങ്കില്‍ 1987ലെ പ്രീഡിഗ്രി ബോര്‍ഡ് വിഷയം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പോലെ ഗുരുതരമായ വിഷയങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. ഫല പ്രഖ്യാപനത്തില്‍ തിടുക്കം കൂടിപ്പോയി. പിഴവ് അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.