വിദഗ്ധരെ ഒഴിവാക്കി ഇഷ്ടക്കാരെ നിയോഗിച്ച് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ് എസ്എസ്എല്‍സി പരീക്ഷാഫലം
അലങ്കോലമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പരീക്ഷാഫലം കുളമാക്കിയതിന് പിന്നില്‍ മന്ത്രിയുടെ ഓഫിസിന്റെ ദുരൂഹമായ ഇടപെടലും ഉണ്ടായിട്ടുണ്ട്. മാപ്പര്‍ഹിക്കാത്ത തെറ്റില്‍ നിന്ന് സോഫ്റ്റ്‌വെയറിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മന്ത്രി. ഈ സാഹചര്യത്തില്‍ അദ്ദേഹം ചുമതല ഒഴിയുന്നതാണ് നല്ലതെന്നും വിഎസ് പറഞ്ഞു.
അതേസമയം ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബ് രാജിവെയ്ക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവശ്യപ്പെട്ടു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. ഫലപ്രഖ്യാപനം അബദ്ധപഞ്ചാംഗമായി മാറി. ദുര്‍ഗന്ധം വമിക്കുന്ന അശ്ലീല ഭരണമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.