നാളെ മുതല്‍ പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കും, മറ്റന്നാള്‍ എസ്എസ്എല്‍സി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (08:37 IST)
എസ്.എസ്.എല്‍.സി  പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 4,26,999 പേര്‍ റെഗുലറായും 408 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.
 
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍  26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ നടക്കും. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871  പേര്‍ റഗുലറായും 20,768 പേര്‍ പ്രൈവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article