പി കെ ശശിക്കെതിരായ പരാതി കേന്ദ്ര സംസ്ഥാന ഘടകങ്ങൾ പൂഴ്ത്തിവച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. പരാതി ലഭിച്ച ഉടൻ തന്നെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ആരെയും സംസക്ഷിക്കില്ലെന്നും നടപടി ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറാഞ്ഞു.
പി ബി ചേർന്ന മൂന്നാം തീയതിക്ക് മുൻപ് തന്നെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. വൃന്ദാ കരാട്ടിന് പരാതി രണ്ടാഴ്ച മുൻപ് തന്നെ ലഭിച്ചിരുന്നു എന്നത് ശരിയല്ല. കത്ത് ഈയടുത്താണ് ലഭിച്ചത്. ആയിടക്ക് തന്നെ സീതാറാം യെച്ചൂരിക്കും പരാതി ലഭിച്ചു. പരാതി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിരുന്നു
എന്നാൽ അതിനോടകം തന്നെ സംസ്ഥന ഘടകം അന്വേഷണം ആരംഭിച്ചിരുന്നു. പി കെ ശ്രീമതിയെയും എ കെ ബാലനെയും ഇതിനായി ചുമതലപ്പെടുത്തിയതായി സംസ്ഥാന ഘടകം അറിയിച്ചു.
പാർട്ടി പരാതി പൊലീസിനു കൈമാറില്ല. യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം. പെൺകുട്ടിയുടെ വിശദാംശങ്ങൾ പൊതു സമൂഹത്തോട് വെളിപ്പെടുത്താൻ പാർട്ടി തയ്യാറല്ലെന്നും എസ് ആർ പി വ്യക്തമാക്കി.