ചലച്ചിത്ര നടി ശ്രീവിദ്യയുടെ സ്വത്ത് കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. നടനും മുന്‍ മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ ശ്രീവിദ്യയുടെ സ്വത്ത് ദുരുപയോഗം ചെയ്തെന്നുള്ള കേസാണ് ഇന്ന് പരിഗണിക്കുക.
പാലക്കാട് സ്വദേശി രവീന്ദ്രനാഥിന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഗണേഷ്കുമാറിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.