ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെയുള്ള വിലക്ക് നീക്കില്ലെന്ന് ബി സി സി ഐ. ഇവര്‍ക്കെതിരായ നടപടി നിലവില്‍ പുനരാലോചിക്കേണ്ട കാര്യമില്ലെന്നും ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അച്ചടക്ക സമിതിയാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതുകൊണ്ടു തന്നെ കോടതി വിധിയുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ പി എല്‍ വാതുവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശ്രീശാന്ത് ഉള്‍പ്പെടയുള്ള താരങ്ങളെ ബി സി സി ഐ വിലക്കിയത്. കഴിഞ്ഞദിവസം കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായ സാഹചര്യത്തില്‍ വിലക്ക് നീക്കാന്‍ ബി സി സി ഐയോട് ആവശ്യപ്പെടുന്നു കെ സി എ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞിരുന്നു.
അതേസമയം, ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ ബി സി സി ഐയുടെ തീരുമാനത്തിന് എത്രകാലം കാത്തിരിക്കാനും തയ്യാറാണെന്ന് ശ്രീശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ നിലയ്ക്ക് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐക്ക് കത്തെഴുതുമെന്നും ശ്രീശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.