മെത്രാൻ കായലിലെ ആദ്യ കൊയ്ത്തുത്സവത്തിന് സാക്ഷികളായത് നിരവധി പേരാണ്. നാട്ടുകാരോടൊപ്പം കൃഷി മന്ത്രി വി ർസ് സുനിൽകുമാറും ധനമന്ത്രി തോമസ് ഐസകും അരിവാളും തലേൽക്കെട്ടുമായി പാടത്തിറങ്ങിയത് കാണികൾക്ക് ആവേശം പകർന്നു. ഒപ്പം നടൻ ശ്രീനിവാസനും ചടങ്ങിൽ പങ്കാളിയായി.
തുടർന്ന് നടന്ന പ്രസംഗത്തിൽ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞാണ് ശ്രീനിവാസൻ കൈയ്യടി നേടിയത്. പരാതികളുടെ കെട്ടുതന്നെയുണ്ടായിരുന്നു താരത്തിന്. മണ്ണെന്ന അത്ഭുതത്തെയും പ്രകൃതിയെയും വണങ്ങണമെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ പ്രസംഗം ആരംഭിച്ചത്.
ചൈനയിലെ കര്‍ഷകര്‍ ബിഎംഡബ്ല്യു കാറില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഉത്പന്നങ്ങള്‍ക്ക് നിശ്ചിതവില ഉറപ്പാക്കുന്ന ശ്രമം സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം. സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുളള പഠനമാണ് നടക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
പരാതികൾ എല്ലാം കേട്ടുകഴിഞ്ഞ് കൃഷിമന്ത്രി താരത്തിനോട് പറഞ്ഞു 'എല്ലാം ശരിയാകും'.