ശ്രീജേഷിന് ജോലിയും ടിന്റുവിന് 25 ലക്ഷവും പാരിതോഷികം

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:38 IST)
ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹോക്കി താരമായ ശ്രീജേഷിന് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലി ഉടന്‍ തന്നെ നല്‍കും.

ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്  സ്വര്‍ണം നേടികൊടുത്ത  വൈസ് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന്
വിദ്യാഭ്യാസ വകുപ്പില്‍ ഡിഇഒ ആയി ജോലി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. നിലവില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജേഷ്.  

1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ വെള്ളിയും  4X400 റിലേയില്‍ സ്വര്‍ണവും നേടിയ ടിന്‍റു ലൂക്കയ്ക്ക് 25 ലക്ഷവും സ്ക്വാഷില്‍ സ്വര്‍ണം നേടിയ ദീപിക പള്ളിക്കലിന് 17.5 ലക്ഷം രൂപയും നല്‍കാനും തീരുമാനമായിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.