ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അല്‍പ്പശി ഉത്സവം കൊടിയേറി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (11:43 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിനു ഇന്നു രാവിലെ കൊടിയേറി. 22 നു വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. 
 
ചൊവ്വാഴ്ച  രാവിലെ 9.30 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രിയാണ് ഉത്സവത്തിനുള്ള കൊടിയേറ്റിയത്. ഉത്സവ ദിവസങ്ങളില്‍ രാത്രി 8.30 നും 14 മുതല്‍ 21 വരെ വൈകിട്ട് നാലരയ്ക്കും പ്രത്യേക ഉത്സവ ശീവേലി ഉണ്ടായിരിക്കും. 20 നാണ് വലിയ കാണിക്ക സമര്‍പ്പണം.
 
21 ന് പള്ളിവേട്ട മഹോത്സവവും 22 ന് ആറാട്ടും നടക്കും. ആറാട്ട് ഘോഷയാത്ര 22 ന് വൈകിട്ട് 5 ന് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് 6.30 ന് ശംഖുമുഖം ആറാട്ട് കടവിലെത്തില്‍ ആറാട്ട് കഴിഞ്ഞ് 8 മണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. 23 നു ആറാട്ടു കലശവും ഉണ്ടായിരിക്കും.