മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തതിനെതിരെയാണ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്.
ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ശങ്കര്‍റെഡ്ഡിയെക്കൂടാതെ ഈ കേസിലെ എതിര്‍കക്ഷികള്‍. ഇവര്‍ക്കെതിരെയും അന്വേഷണമുണ്ടാവാനാണ് സാധ്യത.
വിൽസൻ എം പോൾ സ്ഥാനമൊഴിഞ്ഞശേഷമാണ് ശങ്കർറെഡ്ഡിയടക്കം നാലുപേർക്കാണ് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്. ഈ സ്ഥാനക്കയറ്റവും പുതിയ നിയമാനവും ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് നവാസ് എന്ന വ്യക്തി സ്വകാര്യ ഹര്‍ജി നൽകിയത്. നിയമനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച കോടതി വിധികളുടെ ലംഘനമുള്ളതായും കോടതി സംശയം പ്രകടിപ്പിച്ചു.