സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഒക്ടോബര്‍ 31ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ഇതിലും അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ വേറെയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണങ്ങള്‍ തെറ്റാണന്ന് ആരോപിച്ച് പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ആറ് പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയത്.
പീഡന കേസുകളില്‍ പരാതിക്കാരിയുടെ സ്വഭാവശുദ്ധി പരിശോധിക്കേണ്ടെന്ന തെളിവ് നിയമത്തിലെ ഭേദഗതി കേസില്‍ ബാധകമാവില്ലെന്നും പെണ്‍കുട്ടിക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നാണ് പ്രതികളുടെ അപ്പീലില്‍ പറയുന്നത്.