ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞുപോയി; നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 മെയ് 2025 (10:41 IST)
നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടി കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശിനി ഓമനയാണ് കൊല്ലപ്പെട്ടത്. 75 വയസ്സ് ആയിരുന്നു. മദ്യപിച്ച് എത്തിയ മകന്‍ മണികണ്ഠനാണ് കൊല നടത്തിയത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. അമ്മയുടെ ശരീരത്തിലെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. പ്രതിയായ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
 
അമ്മയുമായി ഉണ്ടായ വഴക്കിനിടെ പ്രകോപിതനായ മണികണ്ഠന്‍ ചവിട്ടി കൊല്ലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ നാട്ടുകാര്‍ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണികണ്ഠന്‍ സ്ഥിരമായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍