പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

എ കെ ജെ അയ്യർ
ചൊവ്വ, 21 മെയ് 2024 (15:15 IST)
എറണാകുളം : പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു. വടക്കൻ പറവൂർ മൂത്തകുന്നം തറയിൽ കവല മുള്ളം പറമ്പിൽ ചിന്നൻ എന്ന ശ്രീധരൻ ( 72) തൂങ്ങിമരിച്ച വിവരം അറിഞ്ഞ മകൻ പ്രതീഷ് ആണ് ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചത്.
 
ഇരുവരും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ശ്രീധരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരം അറിഞ്ഞ വിഷമത്തിൽ കുഴഞ്ഞു വീണ പ്രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച രാവിലെ ചെറായി ശ്മശാനത്തിൽ നടന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article