മദ്യലഹരിയില്‍ മാതാവിനെ തല്ലിയ മകന്‍ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റില്‍; മകനെതിരെ മൊഴി നല്‍കില്ലെന്ന് മാതാവ്

ശ്രീനു എസ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (14:25 IST)
മദ്യലഹരിയില്‍ തന്നെ തല്ലിയ മകന്‍ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലായതില്‍ മകനെതിരെ മൊഴി നല്‍കില്ലെന്ന് മാതാവ് പറഞ്ഞു. തിരുവനന്തപുരം ഇടവ അയിരൂരിലാണ് സംഭവം. തുഷാരമുക്കില്‍ റസാഖാണ് അറസ്റ്റിലായത്. മാതാവിനെ ഇയാള്‍ മര്‍ദ്ദിക്കുന്നത് സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയക്കുകയായിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
 
ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് സ്ത്രീയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. കടുത്ത മദ്യപാനിയായ ഇയാള്‍ മാതാവിനെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article