സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു; അറസ്റ്റ് വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത് സോംനാഥ് ഭാരതി തന്നെ

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (14:53 IST)
ആം ആദ്‌മി പാര്‍ട്ട് എം എല്‍ എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാര്‍ത്ത സോംനാഥ് ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസ് സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തെന്ന കേസിലാണ് അറസ്റ്റ്.
 
സോംനാഥ് ഭാരതിക്കെതിരെ എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്കിയ പരാതിയിലാണ് നടപടി. കേസിനാസ്പദമായ സംഭവം നടന്നത് സെപ്തംബര്‍ ആറിനാണ്. സോംനാഥ് ഭാരതിയും അദ്ദേഹത്തിന്റെ 27 അനുയായികളും സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.
 
പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഭാര്യ ലിപിക മിശ്ര നല്‍കിയ ഗാര്‍ഹികപീഡനകേസിലും നേരത്തെ സോംനാഥ് ഭാരതി അറസ്റ്റിലായിരുന്നു.
Next Article