കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. സോളാർ റിപ്പോർട്ടിൽ മുൻ മന്ത്രി കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണമാണ് സരിത ഉന്നയിക്കുന്നത്. 5 ദിവസം എഴുന്നേറ്റ് നിൽക്കാനാകാത്ത വിധം കെ സി വേണുഗോപാൽ തന്നെ പീഡിപ്പിച്ചുവെന്ന് സരിത റിപ്പോർട്ടിൽ പറയുന്നു.
ബിജെപി ഹർത്താൽ നടത്തിയ ദിവസം ഇക്കോ ടൂറിസം പേപ്പർ തയ്യാറാക്കാനാണെന്ന് പറഞ്ഞ് നാസറുള്ള വിളിച്ചത് പ്രകാരമാണ് റോസ് ഹൗസിൽ എത്തിയതെന്ന് സരിത പറയുന്നു. അവിടെ വെച്ചാണ് വേണുഗോപാൽ തന്നെ പീഡിപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 5 ദിവസത്തോളം എഴുന്നേറ്റ് നിൽക്കാനാകാത്ത രീതിയിലാണ് അയാൾ തന്നെ പീഡിപ്പിച്ചതെന്ന് സരിത വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു.
പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.