ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു, തിരുവഞ്ചൂരും കൂട്ടുനിന്നു; സോളാർ റിപ്പോർട്ട് സഭയിൽ

വ്യാഴം, 9 നവം‌ബര്‍ 2017 (09:40 IST)
സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ടിലെ സാരാംശം മുഖ്യമന്ത്രി വായിച്ചത്. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
 
ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമങ്ക്കുന്നു. ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചുവെന്നും ഉമ്മൻ ചാണ്ടിയും സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതോടൊപ്പം, മുഖ്യമന്ത്രിയെ കേസിൽ നിന്നും ഒഴിവാക്കാൻ അന്വേഷണ സംഘം ശ്രമിച്ചു, ആര്യാടൻ മുഹമ്മദ് സരിതയെ സഹായിച്ചു, ഉമ്മൻ ചാണ്ടി സരിതയെ സഹായിച്ചു തുടങ്ങിയവയാണ് കമ്മിഷന്റെ നിഗമനങ്ങൾ.
 
രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
 
മലയാളം ഭരണഭാഷയായതിന് ശേഷം റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും ഇതാദ്യമായി സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍