തന്നെ ബലിയാടാക്കി രക്ഷപ്പെട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരും: സരിത

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (14:10 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേസിലെ പ്രതിയായ സരിത എസ് നായര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് താന്‍ തട്ടിയെന്ന് പറയുന്ന ആറരകോടി രൂപ ആരുടെ കൈയ്യിലാണെത്തിയതെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കണ്ണൂരിലെ ഡോക്ടര്‍മാരെ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നേറ്റ് വഞ്ചിച്ച കേസില്‍ കോടതിയില്‍ ഹാജരായ ശേഷം സംസാരിക്കുകയായിരുന്നു സരിത. തട്ടിപ്പിന് പിന്നില്‍ ഉള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറാണെന്നും, ഇവരുടെ പേരുകള്‍ കൈമാറുമെന്നും സരിത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ സോളാര്‍ ഇടപാടില്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും. താന്‍ ഒറ്റയ്‌ക്ക് മാത്രമല്ല സോളാര്‍ ഇടപാട് നടത്തിയതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.