സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ജയിലില്‍ ആയിരുന്ന സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തമ്പാനൂര്‍ രവി വഴി പണം നല്കിയിരുന്നെന്നാണ് ഫെനിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ കൂടാതെ, മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവരും കെ സി വേണുഗോപാല്‍ എം പി, എം പി അബ്ദുല്ലക്കുട്ടി എം എല്‍ എ എന്നിവരും സരിതക്ക് പണം നല്‍കിയിരുന്നെന്നും ഫെനി പറയുന്നുണ്ട്.