സോളാര്‍ കമ്മിഷന്‍ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർത്ത് ഡിജിപി എ. ഹേമചന്ദ്രന്‍. അന്വേഷണത്തിൽ വന്ന വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ പേരില്‍ എന്ത് ഭവിഷ്യത്തു നേരിടാനും താന്‍ തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തില്‍ ഹേമചന്ദ്രൻ വ്യക്തമാക്കി. ഇതിന്റെ പേരില്‍ മറ്റ്
ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അന്വേഷണപ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു. അപ്പോഴാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന കത്തുമായി ഡിജിപി എ. ഹേമചന്ദ്രൻ എത്തുന്നത്. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസിൽ തിങ്കളാഴ്ച വൈകിട്ടാണു പ്രത്യേകദൂതൻ കത്ത് ഏൽപിച്ചത്.