കോണ്‍ഗ്രസിനെ വെട്ടിലാക്കി സതീശന്‍; വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മുരളീധരന്‍

ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:58 IST)
അതീവ ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന്റെ പ്രസ്‌താവന തള്ളി കെ മുരളീധരന്‍ രംഗത്ത്.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പറയേണ്ടത് കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയാണ്. കോണ്‍ഗ്രസിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിരമിക്കാന്‍ നാല് മാസം ബാക്കിയുള്ള ഉദ്യോഗസ്ഥനനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സതീശന്‍ ഇന്ന് പറഞ്ഞത്. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ്  കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയുമെന്നും യോഗം ഉടൻ വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് മുരളീധരന്‍ രംഗത്ത് എത്തിയത്.

അതേസമയം, പ്രസ്‌താവനയില്‍ വിശദീകരണവുമായി സ​തീ​ശ​ൻ വൈകിട്ട്. താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ചാ​ന​ലി​ൽ വ​ന്ന​പ്പോ​ൾ സോ​ളാ​ർ റി​പ്പോ​ർ​ട്ട് ഗു​രു​ത​ര​മെ​ന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സതീശന്റെ പ്രസ്‌താവന യുഡിഎഫിലും കോണ്‍ഗ്രസിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍