സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് ഗുരുതര ആരോപണങ്ങളെന്ന് വി ഡി സതീശന്‍; അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ പറയും

ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (14:45 IST)
അതീവ ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ്  കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയുമെന്നും യോഗം ഉടൻ വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.   
 
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഇത്രപ്രാധാന്യമുള്ള ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളതെങ്കില്‍ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഹര്‍ത്താലിന് എതിരാണെന്നും കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലുമായി സഹകരിച്ചിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍