‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’; മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ എന്ന പോസ്റ്റിന് കമന്റ് ഇട്ട യുവാവിന് എട്ടിന്റെ പണി

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (09:23 IST)
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഡിവൈഎഫ്‌ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ സെക്രട്ടറിയായ വിഷ്ണു ജയകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ എന്ന ടാഗ് ലൈനോടു കൂടി വിഷ്ണു ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വന്ന കമന്‍റുകളും പോസ്റ്റുകളുമാണ് ശ്രദ്ധനേടിയത്.
 
സുനില്‍ടുത്ത് ലാലു എന്ന വ്യക്തി ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് ഫോട്ടേയ്ക്ക് താ‍ഴെ കമന്‍റ് ചെയ്തു. എന്നാല്‍ അതിന് വിഷ്ണുവിന്റെ അച്ഛന്‍ നല്ല മറുപടി നല്‍കി. എന്റെ മകന് പെണ്ണുകിട്ടാന്‍ ഒരു ജാതി മത സംഘടനകളുടെയും ഔദാര്യം ആവശ്യമില്ല എന്നായിരുന്നു അത്. ശേഷം ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന തലക്കെട്ടോടു കൂടി വിഷ്ണു പുതിയ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article