ജനകീയ അടിത്തറ വിപുലമാക്കാന്‍ എസ്എന്‍ഡിപി ബിജെപിയുമായി ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതിനെ വലിയ വിഷയമായി കാണുന്നില്ലെന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. എസ്എന്‍ഡിപി ബിജെപി ബന്ധത്തെ വലിയ കാര്യമായി എടുക്കേണ്ട സാഹചര്യമില്ല. നിശ്ചലദൃശ്യ വിവാദത്തെ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള സാംസ്കാരിക സമിതി ഓഫീലുണ്ടായിരുന്ന ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രമേയം പാസാക്കി. ലൈറ്റ് മെട്രോ പദ്ധതി ഇ ശ്രീധരനേയും ഡിഎംആര്‍സിയേയും തന്നെ ഏര്പ്പിക്കണമെന്നു കെപിസിസി നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഓഫീസില്‍ കാണണമെന്ന കെപിസിസിയുടെ നിര്‍ദേശം ലംഘിച്ച മന്ത്രിമാര്‍ക്കെതിരേ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.