പൊലീസിൽ അടിമപ്പണി ഐപിഎസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിൽ അതൃപ്‌തിയുമായി ഐപിഎസ് അസോസിയേഷൻ. സുരക്ഷയ്‌ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്‌ട്രീയക്കാർക്കൊപ്പമാണ്. അതുകൊണ്ടുതന്നെ പൊലീസുകാരുടെയും ക്യാമ്പ് ഫോളോവര്‍മാരുടെയും കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നാണ് അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങൾ അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അംഗരക്ഷകരായും ഉന്നതരുടെ ഓഫീസുകളിലുമായി 984 പൊലീസുകാരാണ് നിലവിലുള്ളതെന്ന് എഡിജിപി നടത്തിയ കണക്കെടുപ്പിൽ വ്യക്തമാക്കുന്നു. പലരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറും ഗണ്‍മാന്‍മാരുമായാണ് പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്നവർ കടുത്ത ജോലി സമ്മര്‍ദത്തിലാണെന്നും വര്‍ഷം ശരാശരി ഏഴ് പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിൽക്കൂടാതെയാണ് ഉന്നതരുടെ സുരക്ഷയ്‌ക്ക് 984 പൊലീസുകാരും. മന്ത്രിമാര്‍ക്കും ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കുമൊപ്പമാണ് കൂടുതല്‍ പൊലീസുകാര്‍ ഉള്ളത്. മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരും ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരുമാണ് നിലവിൽ ഉള്ളത്. ഐപിഎസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.