ജെസ്‌ന അവസാനമായി സന്ദേശമയച്ചത് ആൺസുഹൃത്തിന്, ഒരു വർഷത്തിനിടെ ആയിരം തവണ വിളിച്ചു; സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

ബുധന്‍, 20 ജൂണ്‍ 2018 (16:02 IST)
കാണാതായ ജെസ്‌ന അവസാനമായി മെസേജ് അയച്ചത് ആണ് സുഹൃത്തിനെന്ന് പൊലീസ്. ഇയാൾ കഴിഞ്ഞ ഒരു വർഷം ആയിരം തവണയിൽ കൂടുതൽ ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ സുഹൃത്ത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. 
 
ജെസ്നയുടെ വീട്ടിൽനിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്ന്. പത്തനംതിട്ട എസ് പി വ്യക്തമാക്കി. ജെസ്‌നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് പലയിടങ്ങളിലായി സ്ഥാപിച്ച പെട്ടികളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് പറയുന്നു.
 
12ഓളം ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിന്നും 50ഓളം കത്തുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കത്തുകളിൽ ജെസ്‌നയെക്കുറിച്ച് അടുപ്പമുള്ളവർ എഴുതിയ നിർണ്ണായക വിവരങ്ങൾ ഉണ്ട്. പലരും പല സംഭവങ്ങളും എഴുതിയിട്ടുണ്ട്.
 
അതേസമയം ജെസ്‌നയെ കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും സഹോദരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍