ജെസ്‌നയുടെ തിരോധാനത്തിൽ സി ബി ഐ അന്വേഷണം വേണം: സഹോദരൻ ഹൈക്കോടതിയിൽ

ബുധന്‍, 20 ജൂണ്‍ 2018 (15:27 IST)
കൊച്ചി: ജെസ്‌നയെ കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും സഹോദരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.  
 
ജെസ്‌നയെ കാണാതായി 90 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും പൊലീസിന് നൽകാനാകാത്ത സാഹചര്യത്തിലാണ് സഹോദരൻ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 
 
ജെസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് നിയമസഭക്ക് മുന്നിൽ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ ജെസ്നയുടെ സഹോദരിയും പങ്കെടുത്തു 
 
‘തൊണ്ണൂറ്റിയൊന്നു ദിവസമായിട്ടും ജെസ്‌നയെ കാണാതായ കാര്യത്തില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല, എല്ലാവരോടുമായാണ് സഹായം ചോദിക്കുന്നത്. എനിക്കെന്റെ അനുജത്തിയെ വേണം, ഈ സമയത്ത് ഞങ്ങളെ വിഷമിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, അത്തരത്തില്‍ പറയുന്നവരോട് സത്യം ഒന്നന്വേഷിച്ചിട്ടേ ഇങ്ങനെ പറയാവൂ എന്ന് അപേക്ഷിക്കുന്നു‘ എന്നാണ് മാർച്ചിൽ പങ്കെടുക്കവെ ജെസ്നയുടെ സഹോദരി പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍