ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയുടെ ഛായാചിത്രം പുറത്തുവിട്ട് പൊലീസ്, പരമാവധി ഷെയര്‍ ചെയ്യുക

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (09:38 IST)
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വിവരം പങ്കുവെച്ച് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഛായാചിത്രം പൊലീസ് പുറത്തുവിട്ടു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഛായാചിത്രത്തില്‍ ഉള്ളത്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. 
 
കുട്ടിയെ തട്ടികൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലേകാലിനും നാലരയ്ക്കും ഇടയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റേയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 
 
നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ജൊനാഥന്‍ റെജിയുടെ കൂടെ വീടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടു തവണ ഫോണ്‍ ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article