സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിച്ചില്ല; വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്‍ക്കെ സഹോദരന്‍ തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (10:00 IST)
സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്‍ക്കെ സഹോദരന്‍ തൂങ്ങിമരിച്ചു. തൃശൂര്‍ ഗാന്ധിനഗര്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വായ്പ നല്‍കാമെന്ന് പുതുതലമുറ ബാങ്ക് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അമ്മയേയും സഹോദരിയേയും കൊണ്ട് സ്വര്‍ണമെടുക്കാന്‍ യുവാവ് ജ്വല്ലറിയില്‍ എത്തി. പണത്തിനായി ബാങ്കില്‍ പോയപ്പോഴാണ് വായ്പ നല്‍കാനാവില്ലെന്ന് ബാങ്ക് പറയുന്നത്. 
 
ഇതേതുടര്‍ന്ന് യുവാവ് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. വിപിനെ കാണാതെ വീട്ടിലെത്തിയപ്പോഴാണ് മാതാവും സഹോദരിയും മരണവിവരം അറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article