ടിവി ചാനൽ മാറ്റുന്നതിൽ തർക്കം; അനുജൻ അമ്മിക്കല്ലു കൊണ്ട് ഇടിച്ചു; ചേട്ടന് ദാരുണാന്ത്യം

തുമ്പി ഏബ്രഹാം
ശനി, 14 ഡിസം‌ബര്‍ 2019 (08:21 IST)
അനുജന്റെ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് ജേഷ്‌ഠൻ മരിച്ചു. ഇടുക്കി കൊന്നത്തടി കമ്പിളിലൈൻ സ്വദേശി വെള്ളയാമ്പൽ ജോസഫാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 
 
ജോസഫിന്റെ ഇളയ സഹോദരൻ ജോഷ്വയാണ് ആക്രമണം നടത്തിയത്. ടിവി ചാനൽ മാറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുപിതനായ അനുജൻ അമ്മിക്കല്ലു കൊണ്ട് ജേഷ്‌ഠനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 
 
ആക്രമണം നടക്കുന്ന സമയത്ത് മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇരുവരും ആശുപത്രിയിലായിരുന്നു. ജേഷ്‌ഠനും അനുജനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article