ഷുക്കൂർ വധം: സിബിഐക്ക് തിരിച്ചടി - അനുബന്ധ കുറ്റപത്രം കോടതി മടക്കി

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (13:43 IST)
എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക്‌ തിരിച്ചടി. കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി.

വിചാരണ മാറ്റാനുള്ള അധികാരം കോടതിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2012ലെ കേസാണ് ഇതെന്നും ഇപ്പോൾ 2019 ആയെന്നും കോടതി സിബിഐയെ ഓ‌ർമ്മിപ്പിച്ചു.

അതേസമയം, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി​ പി ജയരാജനും എംഎല്‍എ രാജേഷും സമർപ്പിച്ച വിടുതൽ ഹർജിയും കോടതി പരിഗണിച്ചില്ല.

ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതൽ ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article