മഞ്‌ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റുചെയ്തു

കെവിന്‍ എസ് മാത്യു
വ്യാഴം, 5 ഡിസം‌ബര്‍ 2019 (21:13 IST)
നടി മഞ്‌ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റുചെയ്തു. മഞ്‌ജുവിന്‍റെ പരാതി കഴമ്പുള്ളതാണെന്നും പൊലീസ് അറിയിച്ചു. 
 
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് ശ്രീകുമാര്‍ മേനോന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 
 
താന്‍ ഒപ്പിട്ടുനല്‍കിയ ലെറ്റര്‍ ഹെഡ് ശ്രീകുമാര്‍ മേനോന്‍റെ കൈവശമുണ്ടെന്നും ഇത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമായിരുന്നു മഞ്‌ജു വാര്യരുടെ പരാതിയില്‍ പറഞ്ഞ ഒരു കാര്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോന്‍റെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. 
 
ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍ പെടുത്തുമെന്ന് ഭയപ്പെടുന്നതായും മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരില്‍ നിന്ന് പൊലീസ് രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. 
 
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുപേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് വിട്ടയച്ചു. നന്‍‌മ ഉദ്ദേശിച്ച് താന്‍ ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article