മോൻസൻ മാവുങ്കലിന്റെ കേസിലെ ഇടപെടൽ: ഐജി ലക്ഷ്‌മണിന് കാരണം കാണിക്കൽ നോട്ടീസ്

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:08 IST)
പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് എതിരായ കേസിൽ ഇടപ്പെട്ടതിൽ ഐജി ലക്ഷ്‌മണിന് കാരണം കാണിക്കൽ നോട്ടീസ്. എ‌ഡി‌ജിപി മനോജ് എബ്രഹാമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒക്ടോബര്‍ 16 നാണ് നോട്ടീസ് നല്‍കിയത്. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചത്.
 
പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പിന്റെയും ഇന്റലിജൻസ് റിപ്പോർട്ടിന്റെയും കാരണം കൊണ്ട് ഈ നീക്കം പരാജയപ്പെടുകയായിരുന്നു. അതിനിടെ മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഗുരുതരാരോപണം നേരിടുകയാണ്. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയതായി പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article