കിരീടം വിറ്റ വകയിൽ 70,00 കോടി വരാനുണ്ട്, ഫെമ തടഞ്ഞതിനാൽ പിഴ അടക്കണം, ചേർത്തല സ്വദേശിയുടെ 6.27 കോടി പോയത് ഇങ്ങനെ

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:01 IST)
100 കോടി രൂപ പലിശയില്ലാതെ വായ്‌പ നൽകാം എന്ന് വാഗ്‌ദാനം ചെയ്‌ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി. ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റവകയില്‍ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാന്‍ വേണം എന്ന തരത്തില്‍ തെളിവുകള്‍ നൽകിയുമാണ് മോൻസൺ പരാതികാരനെ വിശ്വസിപ്പിച്ചത്.
 
പകരം പലിശയില്ലാതെ ബാ‌ങ്ക് വായ്‌പ വാഗ്‌ദാനം ചെയ്‌തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരില്‍ ഉള്‍പ്പെടുന്ന ഷാജി പറയുന്നു.ഫെമ തടഞ്ഞതിനാല്‍ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.
 
പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കാണിച്ചാണ് ഇയാൾ ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നത്. ഇടപാടുകാാരെ തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്താനായി പഴയ ആഡംബരക്കാറുകൾ ഇയാൾ വീട്ടിലെ യാർഡിൽ ഇട്ടിരുന്നു. ഇത്തരത്തിൽ താൻ കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോൻസണിന്റെ ഇടപാടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍