സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. മൂന്ന് ദിവസം വിലയില്‍ മാറ്റം ഇല്ലാതെ തുടരുകയായിരുന്നു. ഈമാസത്തെ ഏറ്റവും കുറഞ്ഞ വില നിരക്കായിരുന്നു ഇത്. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 34,680 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4335 രൂപയായി. കഴിഞ്ഞതവണ പവന് 320 രൂപയായിരുന്നു കുറഞ്ഞിരുന്നത്.