കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരന്‍ മരിച്ചതില്‍ ദുരൂഹത; മാതാപിതാക്കളെ ചോദ്യം ചെയ്യും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (09:51 IST)
കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരന്‍ മരിച്ചതില്‍ ദുരൂഹത. കുട്ടിമരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് റിജോ കെ ബാബൂ-സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാന്‍ മരിച്ചത്. സംഭവവം നടക്കുമ്പോള്‍ സൂസര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
 
ആവശനിലയില്‍കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൂസന് മാനസിക പ്രശ്‌നം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍