രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 26,041; മരണം 276

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (10:19 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 26,041 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 29,621 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 276 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,36,78,786 ആയി ഉയര്‍ന്നു. 
 
നിലവില്‍ 2,99,620 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ രോഗം മൂലം രാജ്യത്ത് 4,47,194 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍