ജമ്മു കാശ്മീരില്‍ മലയാളി ജവാന് സ്വയം വെടിവെച്ച് മരിച്ചു. ജമ്മുവിലെ ഛത്ത ക്യാമ്പില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശി ഗോകുല കുമാറാണ് തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചത്.
മരിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചുവെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.