കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ, നാല് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 17 മാര്‍ച്ച് 2021 (13:08 IST)
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള നാല് സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി.
 
കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പിന്മാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ഥി. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സ്ഥാനാർഥിത്വം ഉറപ്പായത്.മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ നേരത്തെ പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മാനതവാടിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article