ബിജെപി എംപി രാം സ്വരൂപ് ശര്‍മ(62) തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടെത്തിയതെന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.