തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക സുഭാഷ്

ശ്രീനു എസ്

ബുധന്‍, 17 മാര്‍ച്ച് 2021 (09:31 IST)
തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ലതിക സുഭാഷ് സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. കൂടാതെ ലതിക പാര്‍ട്ടിയോട് ചെയ്തത് നന്ദികേടാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
 
തിരക്കഥ തയ്യാറാക്കിയതിനു ശേഷമാണ് ലതിക കെപിസിസി ആസ്ഥാനത്ത് എത്തിയതെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞു. കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും അത് ചെങ്ങന്നൂരില്‍ മാത്രമല്ലെന്നും ബിജെപി നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിനോട് മുല്ലപ്പള്ളി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍