എന്തിനാണ് സിപിഎം എന്റെ മരണം ആഗ്രഹിക്കുന്നത്? തന്റെ ചിത്രത്തിനൊപ്പം റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ഷിബു ബേബി ജോൺ

വെള്ളി, 7 മെയ് 2021 (18:36 IST)
തന്റെ ചിത്രത്തിനൊപ്പം സിപിഎം പ്രവർത്തകർ റീത്ത് വെച്ച സംഭവത്തിൽ പ്രതികരണവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. സിപിഎം പ്രവർത്തകർ വെച്ചതായി ആരോപിക്കുന്ന റീത്തിന്റെ ചിത്രവും ഷിബു ബേബി ജോൺ പങ്കുവെച്ചു.
 
കൊല്ലത്ത് കോൺഗ്രസിന് രണ്ടിടത്ത് വിജയിക്കാനായെങ്കിലും ഉറച്ച കോട്ടയെന്ന് കരുതിയിരുന്ന ചവറ മണ്ഡലത്തിൽ ഷിബു ബേബി ജോൺ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷിബുവിന് സിപിഎം പ്രവർത്തകർ റീത്ത് സമർപ്പിച്ചത്. 
 
ഷിബുവിന്റെ കുറിപ്പ് ഇങ്ങനെ
 
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. 
 
എന്നാൽ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍