അപമാനിച്ച് ഇറക്കിവിടാൻ ശ്രമം നടക്കുന്നു, തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമെന്ന് മുല്ലപ്പള്ളി

വ്യാഴം, 6 മെയ് 2021 (12:22 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വലിയ തോൽവിയുടെ പേരിൽ തന്നെ അപമാനിച്ച് ഇറക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ രാജിവെക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കൾക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഹൈക്കമാൻഡ് പറയുന്ന പക്ഷം ഏത് നിമിഷവും സ്ഥാനം ഒഴിയാം. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.
 
ഉറക്കം തൂങ്ങി പ്രസിഡന്റ് നമുക്ക് ഇനിയും വേണമോയെന്നുള്ള ഹൈബി ഈഡനടക്കമുള്ള നേതാക്കളുടെ വിമര്‍ശനങ്ങളുടേയും പരിഹാസ്യങ്ങളുടേയും പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍