നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്‌തി മൊട്ടയടിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഉടുമ്പൻ ചോലയിൽ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്. 2016ൽ 1109 വോട്ട് മാത്രമായിരുന്നു എംഎം മണിയുടെ ഭൂരിപക്ഷം.