തൊഴില്‍മന്ത്രി കമ്പനിയുടെ വക്താവായി പ്രവര്‍ത്തിക്കുന്നു: വിഎസ്

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (13:11 IST)
മുന്നാറിലെ തോട്ടം തൊഴിലാളി വിഷയത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മൂന്നാറിലെ കമ്പനിയുടെ വക്താവായി പ്രവര്‍ത്തിക്കുന്ന മന്ത്രി ആ കസേരയിലിരിക്കാന്‍ യോഗ്യനല്ല. തൊഴിലാളികളുടെ ദുരിതം അറിയാത്ത മന്ത്രി തൊഴില്‍മന്ത്രിയെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബേബി ജോണിന്റെ മകന് ഈ നിലപാട് ഭൂഷണമല്ലെന്നും വിഎസ് പറഞ്ഞു. മൂന്നാര്‍ സമരത്തില്‍ വികാരം ആളിക്കത്തിക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന ഷിബുബേബി ജോണിന്റെ അഭിപ്രായത്തോടായിരുന്നു വിഎസിന്റെ പ്രതികരണം.