സംസ്ഥാനത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ഈടാക്കാനുള്ള തീരുമാനം ദുഖകരമാണെന്ന് ശശി തരൂർ എംപി.വിദേശത്ത് നിന്ന് വരുന്നവരിൽ പലരും ഉള്ള ജോലിയും നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഖകരമാണ്. കേരളാ മോഡലിലുള്ള ആരോഗ്യമാതൃകയോടുള്ള വഞ്ചനയാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.