സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്: എട്ട് പേർക്ക് രോഗമുക്തി

വ്യാഴം, 21 മെയ് 2020 (17:26 IST)
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മലപ്പുറത്ത് നിന്നും അഞ്ചുപേർക്കും കണ്ണൂരിൽ നിന്നും നാലുപേർക്കും കോട്ടയം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്കും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.അതേ സമയം എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്ത് നിന്നും വന്നവരാണ്. പത്ത് പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിയവരാണ് (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1). വയനാട് ജില്ലയിൽ നിന്നും അഞ്ച് പേരും കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ നിന്നും ഓരോ ആളുകളുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവിൽ സംസ്ഥാനത്ത് 177 പേർ ചികിത്സയിലാണ്.510 പേർ രോഗമുക്തരായി.
 
സംസ്ഥാനത്തെ വിവിധജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 154 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍