ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (16:54 IST)
ഓഹരിവിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 175.40 പോയന്റ് നഷ്ടത്തില്‍ 26,904.11ലും നിഫ്റ്റി 46.10 പോയന്റ് താഴ്ന്ന് 8143.60ലുമാണ് ക്ലോസ് ചെയ്തത്. കമ്പനികളുടെ രണ്ടാംപാദ പ്രവര്‍ത്തനഫലങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിപണി തകര്‍ന്നത്. കമ്പനികളുടെ പ്രവര്‍ത്തനഫലം പ്രതീക്ഷിച്ചതിലും താഴെപ്പോയതാണ് വിപണിക്ക് തിരിച്ചടിയായത്.

1302 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1440 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസിന്റെ ഓഹരിവില നാല് ശതമാനം ഇടിഞ്ഞു. ലുപിന്‍, സണ്‍ ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. വേദാന്ത, ഹിന്‍ഡാല്‍കോ, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.