എസ്‌എഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി സംസ്‌ഥാന കമ്മറ്റി റിപ്പോര്‍ട്ട്. സമരങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതില്‍ സംഘടന പരാജയപ്പെട്ടു. എസ്‌എഫ്‌ഐക്ക് സ്വാശ്രയ സ്‌ഥാപനങ്ങളില്‍ സ്വാധീനം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ശക്‌തമായ വിഭാഗീയത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എസ്‌എഫ്‌ഐ സര്‍ക്കുലര്‍ സംഘടനയായി മാറിയെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.